ചെങ്ങന്നൂർ 36 വയസ്സുള്ള വിധവയായ മകള്‍ കുടുംബവീട്ടിൽ തന്നെ താമസിക്കുന്നതിലുള്ള വിരോധം നിമിത്തം പിതാവായ പ്രതി ദേഹോപദ്രവമേല്‍പിച്ചും കമ്പിവടികൊണ്ട് കാലിലടിച്ച് കാല്‍പാദത്തിലെ അസ്ഥിപൊട്ടുന്നതിനിട വരുത്തുകയും ചെയ്തതിന് രജിസ്റ്റര്‍ ചെയ്ത കേസിലാണ് അറസ്റ്റു. പ്രതിയായ ആലാ പെണ്ണുക്കര വടക്ക് സര്‍പ്പത്തിൽ വീട്ടില്‍ ദേവരാജന്‍ (54) നെയാണ് ചെങ്ങന്നൂര്‍ പോലീസ് അറസ്റ്റു ചെയ്തത്. സ്ഥിരമായി കുടുംബ വഴക്കുണ്ടാക്കുന്ന പിതാവ് 25/06/2024 തീയതി വെളുപ്പാൻ കാലത്ത് തന്നെ അമ്മയെ ദേഹോപദ്രവമേല്‍പിക്കുന്നത് കണ്ട് തടസ്സം പിടിക്കാൻ ചെന്നപ്പോഴാണ് ദിപിനയ്ക്ക് പിതാവിന്റെ ആക്രമണം ഉണ്ടായത്. പരിക്കേറ്റ ദിപിനയെ മാതാവും സഹോദരിയും ബന്ധുക്കളും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ച് ചികിത്സ നല്‍കി. തുടര്‍ന്ന് സ്റ്റേഷനിൽ ഹാജരായി മൊഴി നൽകുകയായിരുന്നു. ദിപിനയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ദേവരാജന്റെ നേതൃത്വത്തില്‍ ജൂനിയര്‍ എസ്.ഐ. ഗീതു, സിപിഒ മാരായ രതീഷ്, ജിജോ സാം എന്നിവരാണ് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി.
Father arrested for seriously injuring his daughter's leg with a wire rod